---
title: "കണ്ണൂരിൽ കൗൺസിലിങ്ങിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ റിമാൻ്റിൽ"
english_title: "Attempt to rape 17-year-old girl who came for counseling in Kannur; Former principal of higher secondary school remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343839/Attempt to rape 17-year-old girl who came for counseling in Kannur; Former principal of higher secondary school remanded"
published_at: "2026-02-24T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d20cfb7e21_1001122002.jpg"
keywords: []
---

# കണ്ണൂരിൽ കൗൺസിലിങ്ങിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ റിമാൻ്റിൽ

> **Lead Summary:** കൗൺസലിങ്ങി നെത്തിയ പതിനേഴുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ കൂടിയായ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ.

## Article Content

കൗൺസലിങ്ങി നെത്തിയ പതിനേഴുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ കൂടിയായ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ.

മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കു ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്ക രണ ക്ലാസുകളും കൗൺസലിങ്ങും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343839/Attempt to rape 17-year-old girl who came for counseling in Kannur; Former principal of higher secondary school remanded)